ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച് ഓടാൻ ശ്രമം; തമിഴ്‌നാട് സ്വദേശികളായ അമ്മയും മകളും പിടിയിൽ
Mon, 6 Mar 2023

ബസിൽ നിന്നും സ്വർണമാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികളായ അമ്മയും മകളും തൊടുപുഴയിൽ പിടിയിൽ. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് അറിയിച്ചു. വണ്ണപ്പുറത്ത് നിന്നും വരികയായിരുന്ന ബസിൽ മുതലകോടത്ത് വെച്ചാണ് ഇവർ മാല പൊട്ടിച്ചത്. മാല നഷ്ടപ്പെട്ടെന്ന് അറിഞ്ഞതോടെ യാത്രക്കാരി ബഹളം വെക്കുകയായിരുന്നു
ബസിലുണ്ടായിരുന്നവർ പ്രതികളെ തടഞ്ഞുവെച്ചെങ്കിലും ബസ് നിർത്തിയ തക്കത്തിന് ഇവർ ഓടി രക്ഷപ്പെട്ടു. ഒടുവിൽ നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതികളുടെ കൈയിൽ നിന്ന് മാല കണ്ടെത്തിയിട്ടുണ്ട്.