ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിലാക്കാനാണ് ശ്രമം; ഇത് തീക്കളിയെന്ന് വി മുരളീധരൻ

V Muraleedharan

എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇത് തീക്കളിയാണെന്ന് ഗവർണർ മനസിലാക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനാണ് ശ്രമമെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു

കൊല്ലത്തെ സംഭവം പോലീസിന് മുൻകൂട്ടി അറിയാം. വേണ്ട മുൻകരുതൽ എടുത്തില്ല. ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. വിയോജിക്കുന്നവരെ കായികമായി ആക്രമിച്ച് ഇല്ലാതാക്കാനുള്ള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും ഇത് തന്നെയാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.
 

Share this story