മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ ഡൽഹി വഴി തിരികെ എത്തിക്കാൻ ശ്രമം തുടങ്ങി

manipur

സംഘർഷം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ ഡൽഹി വഴി നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഡൽഹിയിലുള്ള കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസർ പ്രൊഫസർ കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിലുള്ള ഒമ്പത് മലയാളി വിദ്യാർഥികൾ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

മണിപ്പൂരിലെ സർവകലാശാലകളിലും സംഘർഷം നടന്നതായാ് മലയാളി വിദ്യാർഥികൾ വ്യക്തമാക്കിയത്. മണിപ്പൂരിൽ കലാപം നടത്തുന്ന വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ തമ്മിലാണ് സർവകലാശാലകളിൽ സംഘർഷം നടക്കുന്നത്. രാത്രി കാലത്ത് വെടിയൊച്ചിയും സ്‌ഫോടനവും കേൾക്കാമെന്നും മലയാളി വിദ്യാർഥികൾ പറയുന്നു.
 

Share this story