സഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്ന എംഎൽഎ ഹാജർ രേഖപ്പെടുത്തി; അബദ്ധം പറ്റിയതെന്ന് പ്രതിപക്ഷം

shafi

നികുതി വർധനവിനെതിരെ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎൽഎ നജീബ് കാന്തപുരം സഭയിൽ ഹാജർ രേഖപ്പെടുത്തി. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ വിശദീകരണം. ഹാജർ ഒഴിവാക്കാൻ സ്പീക്കർക്ക് പ്രതിപക്ഷം കത്ത് നൽകി

നിയമസഭയിൽ അംഗങ്ങൾക്ക് ഇ സിഗ്നേച്ചറാണ്. ഇന്നലെയാണ് സംഭവം നിയമസഭാ സെക്രട്ടേറിയറ്റ് അറിയുന്നത്. തുടർന്ന് സ്പീക്കർ ഇടപെടുകയായിരുന്നു. ഇതോടെയാണ് അബദ്ധം സംഭവിച്ചതെന്ന വിശദീകരണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
 

Share this story