കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ പിടിയിൽ
Mon, 20 Mar 2023

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ അർധ ബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായത്. മെഡിക്കൽ കോളജിലെ അറ്റൻഡറാണ് പ്രതി. രണ്ട് ദിവസം മുമ്പാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്
മറ്റൊരു രോഗിയെ പരിചരിക്കുന്നതിനായി ജീവനക്കാർ മാറിയ സാഹചര്യത്തിലാണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. അർധ ബോധാവസ്ഥയിലായതിനാൽ ഈ സമയം യുവതിക്ക് പ്രതികരിക്കാൻ സാധിച്ചില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യവകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.