യാത്രക്കാരുടെ ശ്രദ്ധക്ക്: ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി; നിരവധി ട്രെയിനുകൾക്ക് നിയന്ത്രണം

train

തൃശ്ശൂർ യാർഡിലും ആലുവ-അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും അടക്കമുള്ള ജോലികൾ കാരണം സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ചില ട്രെയിൻ സർവീസുകൾക്ക് മാറ്റമുണ്ട്

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ്
നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്പ്രസ്
കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ്
തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്
കൊല്ലം-എറണാകുളം അൺ റിസർവ്ഡ് മെമു
എറണാകുളം-കൊല്ലം മെമു എക്‌സ്പ്രസ്
കൊല്ലം-എറണാകുളം അൺ റിസർവ്ഡ് മെമു
കായംകുളം-എറണാകുളം മെമു
കൊല്ലം-കോട്ടയം-കൊല്ലം മെമു സ്‌പെഷ്യൽ
എറണാകുളം-കൊല്ലം മെമു സ്‌പെഷ്യൽ
കായംകുളം-എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യൽ
എറണാകുളം-ആലപ്പുഴ മെമു എക്‌സ്പ്രസ് സ്‌പെഷ്യൽ
ആലപ്പുഴ-എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യൽ

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. രാവിലെ 5.25ന് പുറപ്പെടുന്ന തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. തിരികെ 5.25ന് എറണാകുളത്ത് നിന്നും പുറപ്പെടും. ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം-നിസാമുദ്ദീൻ മംഗള സൂപ്പർ ഫാസ്റ്റ് തൃശ്ശൂരിൽ നിന്ന് 2.37ന് സർവീസ് ആരംഭിക്കും

രാവിലെ 7.20ന് പാലക്കാട് നിന്നും പുറപ്പെടുന്ന എറണാകുളം മെമു എക്‌സ്പ്രസ് സ്‌പെഷ്യൽ ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ഇത് തിരികെ 3.55ന് ചാലക്കുടിയിൽ നിന്നും പാലക്കാടേക്ക് പോകും. രാവിലെ 9ന് ചെന്നൈ എഗ്മോറിൽ നിന്നും പുറപ്പെടുന്ന ഗുരുവായൂർ എക്‌സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും
 

Share this story