ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു

attingal

ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തു. വിചാരണ കോടതി വിധിച്ച വധശിക്ഷ ഇളവ് ചെയ്ത ഹൈക്കോടതി പരോളില്ലാതെ 25 വർഷം കഠിന തടവിനാമ് ശിക്ഷിച്ചത്.

അതേസമയം രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ അപ്പീൽ ഹൈക്കോടതി തള്ളി. അനുശാന്തിക്ക് വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

2014 ഏപ്രില് 16നാണ് ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ നിനോ മാത്യു വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. തുഷാറത്തിൽ വിജയമ്മ എന്ന ഓമന(57), ചെറുമകൾ സ്വാസ്തിക(4) എന്നിവരാണ് കൊല്ലപ്പെട്ടത്. 

ടെക്‌നോപാർക്കിലെ ജീവനക്കാരായിരുന്നു അനുശാന്തിയും നിനോയും. ഒന്നിച്ച് ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് മുത്തശ്ശിയെയും പേരക്കുട്ടിയെയും കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
 

Share this story