കേരള കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ രാജിവെച്ചു

Local

കേരള കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഉടുമ്പൻചോലയിൽ നിന്നുള്ള മുൻ എംഎൽഎയാണ് ഇദ്ദേഹം.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. കേരള കോൺഗ്രസിന് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അത്തരമൊരു പ്രസ്ഥാനത്തിൽ തനിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. ദേശീയ കാഴ്ചപ്പാടുള്ള പുതിയൊരു പാർട്ടി രൂപീകരിക്കുമെന്ന് രാജിവെച്ചതിന് പിന്നാലെ ജോണി നെല്ലൂർ അറിയിച്ചിരുന്നു. 

Share this story