ആറ്റിങ്ങലിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

Police
തിരുവനന്തപുരം ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിതീഷ് ചന്ദ്രൻ എന്നയാളെ വെട്ടിയ മണനാക്ക് സ്വദേശി ഷാക്കിർ ആണ് പിടിയാലയത്. ജനുവരി 9നാണ് രാത്രിയാണ് ആക്രമണം നടന്നത്. മണനാക്ക്, ആറ്റിങ്ങൽ ഭാഗത്ത് ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് ഷാക്കിർ. ഓട്ടോയിൽ കയറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇയാൾ നിതീഷ് ചന്ദ്രനെ വെട്ടി പരുക്കേൽപ്പിച്ചത്. വിവിധ സ്റ്റേഷനുകളിലായി 20ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാക്കിർ
 

Share this story