ഓട്ടോ ഡ്രൈവർ, പോപ് കോൺ കച്ചവടം; ആറ് വർഷത്തിനിടെ ഡി മണിയുടെ സാമ്പത്തിക വളർച്ച ദുരൂഹം

d mani

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി സംഘം. ഇന്നലെ ചോദ്യം ചെയ്തത് ഡി മണിയെ തന്നെയാണെന്ന് പ്രവാസി വ്യവസായി ഉറപ്പിച്ച് പറഞ്ഞതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. താൻ ഡി മണി അല്ലെന്നും എംഎസ് മണിയെന്നുമായിരുന്നു ഇയാളുടെ വാദം

എന്നാൽ ഇയാളുടെ പേരിലുള്ള മൊബൈൽ നമ്പർ പ്രതികളുടെ ഫോണിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  ഓട്ടോ ഡ്രൈവറായാണ് ഡി മണിയുടെ തുടക്കം. പിന്നീട് തീയറ്റർ കാന്റീനിൽ പോപ് കോൺ കച്ചവടം ചെയ്തു. എന്നാൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ഇയാളുടെ സാമ്പത്തിക വളർച്ച ദുരൂഹമാണ്

ഓട്ടോ ഡ്രൈവറായിരുന്ന ഡി മണി ഒരു സുപ്രഭാതത്തിൽ ഫിനാൻസ് സ്ഥാപന നടത്തിപ്പുകാരനായി പ്രത്യക്ഷപ്പെടുകയായിരുന്നു. ഗോൾഡ് ലോൺ ബിസിനസിലേക്ക് ഇയാൾ എത്തിയതെങ്ങനെയെന്നും അതിനുള്ള സാമ്പത്തിക വളർച്ച എങ്ങനെയുണ്ടായെന്നും ആളുകൾക്ക് അറിവില്ല. സാമ്പത്തിക വളർച്ചക്ക് പിന്നാലെയാണ് എംഎസ് മണി, ഡി മണിയായി മാറിയത്


 

Tags

Share this story