പുനലൂരിൽ ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

accident
കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുനലൂർ വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പുനലൂർ കരവാളൂരിലാണ് ഓട്ടോ റിക്ഷയും ബൈക്കുകളും അപകടത്തിൽപ്പെട്ടത്. മൂന്ന് ബൈക്കുകളും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ആറ് പേർക്ക് അപകടത്തിൽ പരുക്കേറ്റു.
 

Share this story