തൃശ്ശൂരിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

accident

തൃശ്ശൂരിൽ ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് അണ്ടാറത്തറ സലീം(36) ആണ് മരിച്ചത്. തൃപയാർ-തൃശ്ശൂർ റൂട്ടിലോടുന്ന കാർലോസ് എന്ന ബസിലിടിച്ചാണ് അപകടം

അമിത വേഗതയിലെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇന്ന് രാവിലെ കാഞ്ഞാണി പെരുമ്പുഴ പാടത്തെ സംസ്ഥാനപാതയിൽ വെച്ചായിരുന്നു അപകടം. ഒരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസിലിടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് മുന്നിൽ പോകുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ ചെന്ന് ബസിലേക്ക് ഇടിച്ചുകയറി. പരുക്കേറ്റ ബൈക്ക് യാത്രികരായ യുവാവിനെയും യുവതിയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story