രാമക്ഷേത്രത്തിനുള്ള പിന്തുണ: സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ബിജെപി മുഖപത്രം

sadiq

അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച് സംസാരിച്ചതിൽ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമിയിലുടെ മുഖപ്രസംഗം. അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടിൽ പുതുമയുണ്ട്. ലീഗ് നിലപാട് ഗുണപരമായ ചില മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നു

ഭാരതത്തിന്റെ മുഴുവൻ അഭിമാനമായി അയോധ്യയിൽ ഉയർന്നുവന്നിരിക്കുന്ന ഈ രാമക്ഷേത്രത്തെ പിന്തുണച്ചു കൊണ്ടുള്ള ലീഗിന്റെ നിലപാട് ഒരേസമയം സ്വാഗതാർഹവും കൗതുകകരവുമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. രാമക്ഷേത്രത്തെ പ്രതിഷേധിക്കേണ്ടതില്ലെന്ന് ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ തന്നെ വ്യക്തമാക്കിയിരിക്കുന്നതെന്നും ജന്മഭൂമി പറയുന്നു

രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും അത് ബഹുസ്വര സമൂഹത്തിൽ അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ അവസാന വാക്കായി കരുതുന്ന അതിന്റെ പരമോന്നത നേതാവ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാകാം. എന്നാൽ നല്ല കാര്യങ്ങൾ എപ്പോൾ ചെയ്താലും വൈകിയെന്ന് പറയാനാകില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
 

Share this story