അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം: പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് എംവി ഗോവിന്ദൻ

govindan

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിന്റെ നിലപാട് മാറ്റം ഇടതുപക്ഷ സ്വാധീനം കാരണമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയതാത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന പറഞ്ഞ എംവി ഗോവിന്ദൻ എൻഎസ്എസ് നിലപാട് തള്ളി

അസുഖമാണെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ പോയപ്പോൾ കോടതിയാണ് അത് ശരിയല്ലെന്ന് പറഞ്ഞത്. രാഹുലിന്റെ ആദ്യ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോൾ തെളിഞ്ഞു. നേതൃത്വത്തിന്റെ ഭാഗമായി നിൽക്കുന്നവർക്ക് ആർജവം വേണം. എല്ലാവരോടും പോലീസും ഭരണകൂടവും എടുക്കുന്ന നിലപാട് ഒരുപോലെ തന്നെയാണ് അതിൽ ഭരണപക്ഷം, പ്രതിപക്ഷം എന്നൊന്നില്ല. മുത്തങ്ങ കേസിന്റെ സമയത്ത് എംഎൽഎയായ എന്റെ കൈ അടിച്ചൊടിച്ചതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

Share this story