പാർട്ടിയിൽ നിന്ന് മോശം അനുഭവം; ഒരുപാട് പ്രയാസങ്ങൾ നേരിട്ടു: ബിജെപി നേതൃത്വത്തിനെതിരെ പ്രിയ അജയൻ
Nov 22, 2025, 14:52 IST
ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രിയ അജയൻ. ചെയർപേഴ്‌സൺ ആയിരുന്നപ്പോൾ പൂർണമായ പിന്തുണ ലഭിച്ചില്ല. നഗരസഭ കൗൺസിൽ നടന്നപ്പോൾ സ്വന്തം പാർട്ടികകാർ ഇറങ്ങിപ്പോയി. വിഷയാധിഷ്ഠിതമായിട്ടാണ് പിന്തുണ ലഭിച്ചത്. നേരിട്ട് കാര്യങ്ങൾ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു
ചെയർപേഴ്‌സൺ സ്ഥാനം രാജിവെക്കാനുള്ള കാരണം പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളാണ്. ചെയർപേഴ്‌സൺ സ്ഥാനം നിലനിർത്തി പോകാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടായി. ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നും പ്രിയ അജയൻ പറഞ്ഞു
രാഷ്ട്രീയ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കാൻ തീരുമാനിച്ചു. അഴിമതിക്കാരിയാണെന്ന് വരെ പ്രചാരണം നടന്നു. നഗരസഭ അധ്യക്ഷയായി ഇരുന്നപ്പോൾ ഒരു രൂപയുടെ അഴിമതി നടത്തിയിട്ടില്ലെന്നും പ്രിയ അജയൻ പറഞ്ഞു
