മോശം കാലാവസ്ഥ; ദോഹ-കരിപ്പൂർ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു

Air india

മോശം കാലാവസ്ഥയെ തുടർന്ന് ദോഹ- കരിപ്പൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെ ദോഹയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. എയർ ഇന്ത്യ എക്സ്പ്രസാണ് വഴിതിരിച്ചുവിട്ടത്. ഇന്നലെ രാത്രി കരിപ്പൂരിൽ എത്തേണ്ട വിമാനമാണിത്.


ഐഎക്സ് 376 എയർ ഇന്ത്യ വിമാനം ഇന്നലെ ദോഹയിൽ നിന്ന് പുറപ്പെട്ടതാണെങ്കിലും കരിപ്പൂരിൽ ഇറക്കാനായിരുന്നില്ല. തുടർന്ന് രാത്രി മംഗലാപുരത്ത് ആദ്യം ഇറക്കി. ഇന്ന് രാവിലെ കരിപ്പൂരിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട പല വിമാനങ്ങളും വൈകുകയാണ്. കരിപ്പൂരിൽ നിന്നും മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.

Share this story