ജാമ്യവ്യവസ്ഥ ലംഘിച്ചു: എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് കോടതിയിൽ

eldhose

ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. എൽദോസ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കേസിൽ ഉപാധികളോടെയാണ് എൽദോസിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്

കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാൽ എൽദോസ് റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതിയുടെ അനുമതിയില്ലാതെ പങ്കെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. എൽദോസിന്റെ ഫോൺ വിളി വിശദാംശങ്ങൾ അടക്കമാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
 

Share this story