രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം; കോടതി ജാമ്യം നൽകിയത് ഉപാധികളോടെ

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും ഹാജരാകണം, അമ്പതിനായിരം രൂപ കെട്ടിവെക്കണം തുടങ്ങിയവയാണ് ഉപാധികൾ. പൊതുമുതൽ നശിപ്പിച്ചതിന് 1360 രൂപ പിഴയടക്കുകയും വേണം. ഇനി ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലെ ജാമ്യ ഹർജി കൂടി കോടതി പരിഗണിക്കുകയാണ്

നിലവിൽ റിമാൻഡിൽ പോയ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. മറ്റ് കേസുകളിൽ നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പോലീസിനെ രാഹുൽ മാങ്കൂട്ടത്തിൽ ആക്രമിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു. ആക്രമണത്തിൽ പ്രധാന പങ്കാളിയാണ് രാഹുൽ. ആക്രമണത്തിന് നേതൃത്വം കൊടുത്തു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
 

Share this story