ബക്രീദ് ഇളവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

ബക്രീദ് ഇളവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകൾ സംബന്ധിച്ച സത്യവാങ്മൂലം സർക്കാർ കോടതിയിൽ നൽകിയിട്ടുണ്ട്.

ചില മേഖലകളിൽ കടകൾ തുറക്കാൻ മാത്രമാണ് ഇളവെന്നും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. 22ന് ശേഷം ലോക്ക് ഡൗൺ തുടരണമോയെന്ന കാര്യമാകും യോഗം ചർച്ച ചെയ്യുക.

Share this story