ആചാരങ്ങളേക്കാൾ വലുതാണ് ജീവൻ: ബക്രീദിന് ഇളവുകൾ നൽകിയതിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ആചാരങ്ങളേക്കാൾ വലുതാണ് ജീവൻ: ബക്രീദിന് ഇളവുകൾ നൽകിയതിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കൊവിഡ് പടരുന്ന സാഹചര്യത്തിൽ കടകൾ തുറക്കുന്നതിൽ കേരളം നൽകിയ ഇളവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി

വൈകിയ വേളയായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ല. എന്നാൽ മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദത്തിന് വഴിപ്പെടരുതായിരുന്നു. കാറ്റഗറി ഡിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതര വിഷയമാണെന്നും കോടതി പറഞ്ഞു. അതേസമയം വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകൾ നൽകിയതെന്നായിരുന്നു കേരളം കോടതിയിൽ പറഞ്ഞത്.

സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ ചൂണ്ടിക്കാട്ടി. വ്യാപാരികളുടെ സമ്മർദത്തിന് വഴിപ്പെടാനുള്ള നടപടി അംഗീകരിക്കാനാകില്ല. മതപരമായ ആചാരങ്ങളേക്കാൾ വലുതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്നും കോടതി പറഞ്ഞു.

Share this story