പാലിയേക്കര ടോൾ പിരിവ് വിലക്ക്: തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

paliyekkara

പാലിയേക്കര ടോൾ പിരിവ് വിലക്കിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ടോൾ വിലക്ക് തിങ്കളാഴ്ച വരെ തുടരും. ഇതുസംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്

ജില്ലാ കലക്ടർ ഇന്നും കോടതിയിൽ ഹാജരായി. ഇടക്കാല ഗതാഗത കമ്മിറ്റി സമർപ്പിച്ച പുതിയ റിപ്പോർട്ട് കോടതി പരിധോിച്ചു. ഹർജി നൽകിയവരെ പൂർണമായും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.

ദേശീയപാതയിലെ ഗതാഗത തടസ്സം നേരിടുന്ന പ്രദേശങ്ങളിൽ പ്രശ്‌ന പരിഹാരത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ച് ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്ന് കോടതി വ്യക്തമാക്കി.
 

Tags

Share this story