വീട് ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്; പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

suicide

പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. വീട് ബാങ്ക് ജപ്തി ചെയ്യാനിരിക്കെയാണ് സംഭവം. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോധരനാണ് മരിച്ചത്

അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും യശോധരൻ പണമെടുത്തിരുന്നു. എന്നാൽ തുക തിരിച്ചടക്കാൻ സാധിച്ചില്ല. ഈ മാസം 25ന് വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ഒട്ടിച്ചിരുന്നു

23ന് ആണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് യശോധരൻ സ്വയം കുത്തിയത്. ചോര വാർന്നുകിടന്ന യശോധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഇന്ന് മരണം സംഭവിച്ചു
 

Share this story