ബാർ കോഴ ആരോപണം അടിസ്ഥാനരഹിതം; മദ്യനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സിപിഎം

govindan

ബാർ കോഴ ആരോപണം തള്ളി സിപിഎം. ബാർ കോഴ വിവാദത്തിൽ സംസ്ഥാനത്തെ എക്‌സൈസ് നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ബാർ കോഴയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാധ്യമങ്ങൾക്ക് ഡ്രൈ ഡേയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇത്തരം വ്യാപക പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു. 

ബാർ ലൈസൻസ് ഫീസിൽ 12 ലക്ഷത്തിന്റെ വർധനവ് വരുത്തിയ സർക്കാരാണിത്. വ്യാപകമായി മദ്യം ഒഴുക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേരളത്തിൽ മദ്യ ഉപഭോഗത്തിൽ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു
 

Share this story