ബാർ കോഴ ആരോപണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് ഹസൻ

hasan

ബാർ കോഴ വിഷയത്തിൽ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രക്ഷോഭം തുടങ്ങും. സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാർച്ച് നടത്തും.

ക്രൈംബ്രാഞ്ച് അന്വേഷണമല്ല യുഡിഎഫ് ആവശ്യപ്പെട്ടത്. ശശി തരൂരിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് സ്വർണം പിടിച്ചതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ലീഗ് പ്രക്ഷോഭം തുടങ്ങിയതിനെ ഒറ്റപ്പെട്ടതായി കാണേണ്ട. യുഡിഎഫിന്റെ പൂർണ പിന്തുണയുണ്ട്

ഓരോ ഘടകകക്ഷികളും ഓരോ വിഷയത്തിൽ സമരങ്ങൾ നടത്താറുണ്ട്. മലബാറിലെ പ്രമുഖ കക്ഷി ലീഗ് ആയതിനാലാണ് അവർ തന്നെ മുന്നിട്ടിറങ്ങിയത്. മഴക്കാല പൂർവ ശുചീകരണ മുന്നൊരുക്കങ്ങളിൽ സർക്കാരിന് വലിയ പാളിച്ചയുണ്ടായെന്നും ഹസൻ പറഞ്ഞു
 

Share this story