ബാർ കോഴ ആരോപണം: പ്രതിപക്ഷം ഇറങ്ങിപ്പോയി; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ബാർ കോഴ ആരോപണത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ സഭാ നടപടികൾ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിഞ്ഞു

വിഎസ് അച്യുതാനന്ദൻ എന്തൊക്കെ മോശമായ കാര്യങ്ങളാണ് കെഎം മാണിക്കെതിരെ അന്ന് സഭയിൽ ഉപയോഗിച്ചതെന്ന് സതീശൻ ചോദിച്ചു. ജനങ്ങളാണ് കുരുക്കുമായി നടക്കുന്നത്, പ്രതിപക്ഷം അല്ലെന്നും സതീശൻ പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു

ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തൊക്കെയോ ഉണ്ട് എന്ന പ്രതീതി ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായി നടക്കും. അത് തടസ്സപെടുത്താനാണോ ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.
 

Share this story