ബാർ കോഴ ആരോപണം: വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശൻ

ബാർ കോഴ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിജിലൻസിന് കത്ത് നൽകി. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഢാലോചന നടന്നു. ടൂറിസം വകുപ്പ് യോഗം ഉന്നതതല ഗൂഢാലോചനക്ക് തെളിവാണെന്നും കത്തിൽ പറയുന്നു.

മന്ത്രിമാർ അടക്കമുള്ളവർക്ക് കൈക്കൂലി നൽകാൻ തയ്യാറെടുപ്പ് നടന്നു. ബാർ അസോസിയേഷൻ അംഗത്തിന്റെ പുറത്തുവന്ന ശബ്ദസന്ദേശം തെളിവായി എടുത്ത് കേസ് രജിസ്റ്റർ ചെയ്യണം. എക്‌സൈസ്, ടൂറിസം മന്ത്രിമാർക്കും ബാർ ഉടമകൾക്കുമെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു

പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ അടക്കമുള്ളവ സർക്കാർ പിൻവലിക്കുമെന്നും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശം. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്.
 

Share this story