ബാർ കോഴ: മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്, കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ സുരേന്ദ്രൻ

K Surendran

ബാർ രണ്ടാം ബാർ കോഴയിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനമാണിത്. സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 

ഇടപാടിൽ മുഖ്യമന്ത്രിക്കും അറിവുണ്ട്. മദ്യനയത്തിൽ ഇളവ് കിട്ടാൻ ബാർ ഉടമകൾ കോഴ നൽകാൻ പിരിവിന് ആഹ്വാനം നൽകിയെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

എക്‌സൈസ്, ടൂറിസം വകുപ്പുകൾ ചേർന്ന് എടുത്ത തീരുമാനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ല.കേവലം പണപ്പിരിവ് മാത്രമായി പറയാൻ കഴിയില്ല. മന്ത്രിസഭ അറിഞ്ഞു കൊണ്ടാണോ ടൂറിസം എക്‌സൈസ് വകുപ്പുകൾ യോഗം ചേർന്നതെന്ന് വ്യക്തമാക്കണം.രണ്ടാം ബാർ കോഴ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും എക്‌സൈസ് മന്ത്രി രാജി വെക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
 

Share this story