സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഡ്രൈ ഡേ, ബാറുകളടക്കം തുറക്കില്ല; ബീവറേജ് ഇന്ന് 7 മണിക്ക് പൂട്ടും

bevarages

സംസ്ഥാനത്ത് ഇന്ന് ഏഴ് മണിക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ പൂട്ടും. അടുത്ത രണ്ട് ദിവസം സമ്പൂർണ ഡ്രൈ ഡേയുമായിരിക്കും. സ്റ്റോക്ക് എടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ബെവ്‌കോ മദ്യവിൽപ്പനശാലകൾ അടയ്ക്കുന്നത്. 

നാളെ ഒന്നാം തീയതി സാധാരണയുള്ള ഡ്രൈ ഡേയും മറ്റന്നാൾ ഒക്ടോബർ 2 ഗാന്ധി ജയന്തി ആയതുകൊണ്ടുള്ള ഡ്രൈ ഡേയുമാണ്. ഇന്ന് 11 മണി വരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും പ്രവർത്തിക്കില്ല

അതേസമയം സംസ്ഥാനത്തെ മദ്യശാലകളിൽ കുപ്പി തിരികെ വാങ്ങൽ പദ്ധതിയുടെ പരീക്ഷണം തുടരുകയാണ്. കണ്ണൂരിലും തിരുവനന്തപുരത്തുമായി തെരഞ്ഞെടുത്ത ബെവ്‌കോ ഔട്ട്‌ലെറ്റുകളിലാണ് പദ്ധതി പരീക്ഷാർഥം നടപ്പാക്കുന്നത്. ജനുവരിയോടെ ഇത് സംസ്ഥാനവ്യാപകമാക്കാനാണ് തീരുമാനം
 

Tags

Share this story