ചങ്ങാത്തത്തിൽ ജാഗ്രത വേണം, ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയണം: പോലീസിനോട് മുഖ്യമന്ത്രി

ആരോട് ചങ്ങാത്തം വേണമെന്നും വേണ്ടെന്നുമുള്ള കാര്യത്തിൽ ജാഗ്രത വേണമെന്ന് പോലീസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി

ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയണം. പരാതിയുമായി സ്റ്റേഷനിൽ വരുന്നവർക്ക്, പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരിച്ചുപോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

കേരളാ പോലീസ് ജനകീയ സേനയായി മാറി. ഇതിന്റെ മുഖങ്ങളാകാൻ പരിശീലനം പൂർത്തിയാക്കിയവർക്ക് സാധിക്കണം. പോലീസിന്റെ വനിതാ പങ്കാളിത്തം വർധിപ്പിക്കാനുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണ് വനിതാ ബറ്റാലിയൻ. കൂടുതൽ വനിതകളെ സേനയിലേക്ക് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story