വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം; ഉണ്ണി മുകുന്ദൻ ഹൈക്കോടതിയിൽ
Thu, 16 Feb 2023

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. അടുത്ത മാസം തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും നടൻ ആവശ്യപ്പെട്ടു. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി
ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസാണ് ഉണ്ണി മുകുന്ദനായി ഹാജരായത്. ഹർജിയിൽ വ്യാജ സത്യവാങ്മൂലം നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ കേസിൽ നേരത്തെ അനുവദിച്ച സ്‌റ്റേ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.