മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘത്തിന്റെ മർദനം; പിതാവ് ജീവനൊടുക്കി

ajayakumar

മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിനെ മദ്യപസംഘം മർദിച്ചു. ഇതിൽ മനംനൊന്ത് പിതാവ് തൂങ്ങിമരിച്ചു. കൊല്ലം ആയൂരിലാണ് ദാരുണ സംഭവം. ആയൂർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. 18ാം തീയതി ട്യൂഷൻ കഴിച്ച് മകൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്

മകളെ വീട്ടിലെത്തിച്ച ശേഷം തിരിച്ചുവന്ന അജയകുമാർ സംഘത്തിന്റെ പ്രവർത്തിയെ ചോദ്യം ചെയ്തു. ഇതോടെ മദ്യപസംഘം ചേർന്ന് അജയകുമാറിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരുക്കേറ്റിരുന്നു. 

മദ്യപ സംഘത്തെ ഭയന്ന് പോലീസിൽ പരാതിപ്പെടാനും അജയകുമാർ തയ്യാറായില്ല. തൊട്ടടുത്ത ദിവസമാണ് രാവിലെ അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അതേസമയം ആരൊക്കെയാണ് മർദിച്ചതെന്നതിൽ വ്യക്തതയില്ല. നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
 

Share this story