നടുറോഡിൽ അടിയുണ്ടാക്കി, ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു; യുവതി അറസ്റ്റിൽ
Mar 28, 2023, 12:45 IST

കൊല്ലത്ത് നടുറോഡിൽ അടിയുണ്ടാക്കുകയും ഇതിന്റെ ദൃശ്യം പകർത്തിയ ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. പാങ്ങലുകാട് സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. കടയ്ക്കൽ പാങ്ങലുകാട് ജംഗ്ഷനിൽ തയ്യൽ കട നടത്തുകയാണ് അൻസിയ. സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്‌തെന്ന പരാതിയിൽ എസ് സി, എസ് ടി ആക്ട് പ്രകാരമാണ് അറസ്റ്റ്
സ്ത്രീകളെ ആക്രമിച്ച ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചാണ് ഓട്ടോ ഡ്രൈവറായ വിജിത്തിനെ അൻസിയ ആക്രമിച്ചത്. ഓട്ടോ റിക്ഷ സ്റ്റാൻഡിലെത്തിയ അൻസിയ വിജിത്തിന ചോദ്യം ചെയ്യുകയും കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് വിജിത്തിന്റെ ഇടത് കൈ അടിച്ചൊടിക്കുകയുമായിരുന്നു. വിജിത്തിന്റെ പരാതിയിൽ പോലീസ് അൻസിയക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.