ചാലക്കുടിയിൽ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പുമായി ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ

sheela

ചാലക്കുടിയിൽ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പുമായി ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. ഷീ സ്റ്റൈയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയാണ്(51) പിടിയിലായത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാമ്പ് വിൽപ്പന. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്ക് വിൽക്കാനായിരുന്നു ലഹരി സ്റ്റാമ്പ് എത്തിച്ചിരുന്നത്

ബ്യൂട്ടി പാർലറിൽ ലഹരി കച്ചവടം നടക്കുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഷീലയെ എക്‌സൈസ് പിടികൂടിയത്. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്താൻ എക്‌സൈസ് അന്വേഷണം തുടരുകയാണ്.
 

Share this story