കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു; വയോധികൻ അറസ്റ്റിൽ

josephj

കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വയോധികൻ അറസ്റ്റിൽ. വെള്ളൂർക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയിൽ വീട്ടിൽ ജോസഫിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ കിടപ്പുരോഗിയായതിലുള്ള ദേഷ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കത്തികൊണ്ട് കഴുത്തറുത്താണ് ജോസഫ് ഭാര്യയെ കൊലപ്പെടുത്തിയത്.
 

Share this story