ബീഡി-ബീഹാർ വിവാദ പോസ്റ്റ്: കെപിസിസി സോഷ്യൽ മീഡിയ വിംഗിന്റെ ചുമതലയൊഴിഞ്ഞ് വിടി ബൽറാം

ബീഡി-ബീഹാർ വിവാദ പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിംഗിന്റെ ചുമതലയൊഴിഞ്ഞ് വിടി ബൽറാം. ജി എസ് ടി വിഷയത്തിൽ ബീഡിയെയും ബീഹാറിനെയും താരതമ്യം ചെയ്ത് കോൺഗ്രസ് കേരളയുടെ എക്‌സ് പ്ലാറ്റ്‌ഫോമിൽ വന്ന പോസ്റ്റാണ് വിവാദമായത്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദ പോസ്റ്റ്
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ വിവാദ പോസ്റ്റ് ബിജെപി ആയുധമാക്കുകയും ദേശീയതലത്തിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു. പിന്നാലെ പോസ്റ്റ് പിൻവലിച്ച കെപിസിസി ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ ജാഗ്രത കുറവുണ്ടായെന്നും തെറ്റ് പറ്റിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു
പിന്നാലെയാണ് വിടി ബൽറാം സ്ഥാനമൊഴിഞ്ഞത്. സോഷ്യൽ മീഡിയ വിംഗ് പുനഃസംഘടിപ്പിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. അതേസമയം സ്ഥാനമൊഴിയാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്ന് വിടി ബൽറാം അവകാശപ്പെട്ടു.