ബേലൂർ മഖ്ന ഓപ്പറേഷൻ: ശ്രമം ഉപേക്ഷിച്ച് ദൗത്യസംഘം, പ്രതിഷേധവുമായി നാട്ടുകാർ

vaya

കൽപ്പറ്റ: വയനാട്ടിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലുർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം താത്കാലികമായി ഉപേക്ഷിച്ച് ദൗത്യസംഘം മടങ്ങി. ആനയെ മയക്കു വെടി വയ്ക്കണമെന്നാവശ്യപ്പട്ട് കൊണ്ട് നാട്ടുകാർ പ്രതിഷേധം തുടരുന്നതിനിടെയാണ് ദൗത്യസംഘം ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ച് മടങ്ങിയത്.

രാവിലെ മുതൽ ആനയെ ട്രാക്ക് ചെയ്യുന്നതിനുള്ള ശ്രമത്തിലായിരുന്നു ദൗത്യസംഘം. എന്നാൽ കർണാടക അതിർത്തിയിലെ സിഗ്നൽ ലഭിക്കാത്ത പ്രദേശത്തേക്ക് ആന മറഞ്ഞതോടെയാണ് ദൗത്യസംഘം ഇന്നത്തേക്ക് ശ്രമം ഉപേക്ഷിച്ചത്. ആനയെ വെടിവയ്ക്കുന്നതിനുള്ള വെറ്ററിനറി സംഘം ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളുമായാണ് ദൗത്യസംഘം എത്തിയിരുന്നത്.

പ്രകോപിതരായ നാട്ടുകാർ ദൗത്യസംഘത്തെ തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തുകയാണ്

Share this story