ബെവ് ക്യൂ ആപ്പിനായി ഫെയർ കോഡിനെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ഹൈക്കോടതി

ബെവ് ക്യൂ ആപ്പിനായി ഫെയർ കോഡിനെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ഹൈക്കോടതി

ഓൺലൈൻ മദ്യവിതരണ ആപ്പായ ബെവ് ക്യൂ നിർമിക്കുന്നതിനായി ഫെയർകോഡ് കമ്പനിയെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ഹൈക്കോടതി. സ്റ്റാർട്ട് അപ്പ് മിഷന്റെ കോൺട്രാക്ട് ജീവനക്കാരാണ് ഇന്റർവ്യു നടത്തിയത്. ഇവരെ തെരഞ്ഞെടുത്തതിന്റെ സൂം മീറ്റിംഗ് റെക്കോർഡ് നശിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു

സീഡ് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഫെയർകോഡിനെ തെരഞ്ഞെടുത്തതെന്ന് ഇവർ പറയുന്നു. ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചു. നോട്ടീസിന്റെ മറുപടി ലഭിച്ച് വിശദമായ വാദം കേട്ടതിന് ശേഷമാകും കേസിൽ ഹൈക്കോടതി തീരുമാനമെടുക്കുക.

Share this story