മദ്യവില തത്കാലം ഉയരില്ലെന്ന് ബെവ്‌കോ; സാമ്പത്തിക ബാധ്യത വന്നാൽ നിരക്ക് കൂട്ടും

bevarages

ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീസ് ലിറ്ററിന് 10 രൂപയായി നിശ്ചയിച്ചെങ്കിലും തത്കാലം മദ്യവില ഉയരില്ലെന്ന് ബിവറേജസ് കോർപറേഷൻ. ലിറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീസ് ഈടാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇപ്പോൾ ലിറ്ററിന് .05 പൈസയാണ് ഗാലനേജ് ഫീസ്. 10 രൂപ വർധിപ്പിച്ചതോടെ ഒരു കെയ്‌സ് മദ്യത്തിന് 90 രൂപ കോർപറേഷൻ സർക്കാരിന് നികുതിയായി നൽകേണ്ടി വരും. 

ഒരു കെയ്‌സിൽ 9 ലിറ്റർ മദ്യമാണുള്ളത്. നികുതി വർധനവിലൂടെ സാമ്പത്തിക ബാധ്യതയുണ്ടായാൽ മാത്രമേ ബിവറേജസ് കോർപറേഷൻ നിരക്ക് വർധന ആവശ്യപ്പെടാനിടയുള്ളു. ഇത് സർക്കാർ അംഗീകരിക്കണം. ഭാവിയിൽ സാമ്പത്തിക ബാധ്യത രൂക്ഷമായാൽ വില വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ബീവറേജസ് കോർപറേഷൻ പറഞ്ഞു
 

Share this story