ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും; ചെന്നൈയിലടക്കം പരിശോധന

മതേതരത്വവും തുല്യതയും ജന്മാവകാശമാണ്, അതു തകർക്കാനുള്ള ശ്രമത്തെ ചെറുക്കേണ്ടതുണ്ട്: ദുൽഖർ സൽമാൻ

കൊച്ചി: വലിയ രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിൽ ചർച്ചയായ ഭൂട്ടാൻ ആഡംബര കാർ കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ദുൽഖറിന്റെ പേരിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ പുതിയ നീക്കം. ഈ വാഹനങ്ങൾ കണ്ടെത്താനായി ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്താനും കസ്റ്റംസ് സംഘം തീരുമാനിച്ചിട്ടുണ്ട്.

​'ഓപ്പറേഷൻ നുംഖോർ' (Operation Numkhor) എന്ന പേരിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസിൽ വെച്ച് ദുൽഖർ സൽമാനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിയമപരമായാണ് താൻ വാഹനങ്ങൾ വാങ്ങിയതെന്നും, ഇവ ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്നതാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ദുൽഖർ മൊഴി നൽകിയത്. എന്നാൽ ഈ മൊഴി കസ്റ്റംസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.

​നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും കൂടുതൽ വ്യക്തത വരുത്തുന്നതിനായി നടനെ വീണ്ടും വിളിച്ചുവരുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോൾ ഉൾപ്പെടെ ദുൽഖറിന്റെ നാല് ആഡംബര കാറുകളാണ് കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തത്. പിന്നീട് കോടതി നിർദ്ദേശപ്രകാരം ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ ഈ വാഹനങ്ങൾ താൽക്കാലികമായി വിട്ടുകൊടുത്തിരുന്നു.

​ഭൂട്ടാൻ അതിർത്തി വഴി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിക്കുന്ന ആഡംബര വാഹനങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിലേക്ക് കടത്തി വൻ വിലയ്ക്ക് വിൽക്കുന്ന വലിയൊരു കള്ളക്കടത്ത് മാഫിയ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ ചലച്ചിത്ര താരങ്ങളുടേതടക്കം അമ്പതോളം ആഡംബര വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സിനിമാ മേഖലയിലുള്ളവരെയും കാർ ഉടമകളെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

Tags

Share this story