ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖർ, പൃഥ്വിരാജ് അടക്കമുള്ള സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി
Oct 9, 2025, 14:48 IST

ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇ ഡിയുടെ തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ നിർദേശിക്കും
താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശിച്ചിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഇന്നലെ താരങ്ങളുടെ വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു
ദുൽഖർ ഉൾപ്പെടെയുള്ള ആർ സി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുൽഖറിന്റെ വാഹനം വിട്ടുനൽകുന്നില്ല എങ്കിൽ അതിന് കൃത്യമായ വിശദീകരണം നൽകണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.