വയനാട്ടിൽ വൻ ലഹരിമരുന്ന് വേട്ട; അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

arrest

വയനാട്ടിൽ അര കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കൊടുവളളി സ്വദേശി മുഹമ്മദ് മിദ്ലജ്, സുൽത്താൻ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്. എംഡിഎംഎ കാറിന്റെ ഡാഷ്ബോർഡിൽ ഒളിപ്പിച്ച് കടത്താനാണ് യുവാക്കൾ ശ്രമിച്ചത്. 

സുൽത്താൻ ബത്തേരി മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് യുവാക്കൾ പിടിയിലായത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
 

Share this story