കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയവരിൽ നിന്ന് സ്വർണം പിടികൂടി. ദുബായിൽ നിന്ന് രണ്ടു വിമാനങ്ങളിലായി എത്തിയ 7 പേരിൽ നിന്നാണ് 2കിലോ 128 ഗ്രാം സ്വർണം പിടികൂടിയത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാസർഗോഡ്, നാദാപുരം സ്വദേശികളെ കസ്റ്റംസ് പിടികൂടി. സ്വർണം ഉരുക്കി പല ആകൃതികളിലാക്കി ഒളിപ്പിച്ചായിരുന്നു കൊണ്ടു വന്നത്.

Read Also വന്ദേഭാരത് മിഷന്‍; യുകെയിലേക്ക് 14 അധിക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ https://metrojournalonline.com/national/2020/07/13/air-india-announces-14-additional-flights-to-uk.html

കുഴമ്പു രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ച് കൊണ്ടുവന്നതാണ് പിടികൂടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്വർണം ലഭിച്ചത്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ്. സംസ്ഥാനത്ത് സ്വർണക്കടത്ത് ചർച്ചയായി നിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ് നിർബാധമുള്ള കടത്ത് തുടരുന്നത്.

രണ്ടു ദിവസം മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു.മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വർണ്ണം ഒളിച്ചുകടത്തിയത്. പിടിയിലായ മൂന്നുപേരും വിദേശത്തുനിന്നും വന്നവരാണ്.

Share this story