നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്ന് 1.40 കോടിയുടെ സ്വർണം പിടികൂടി

nedumbassery

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 1.40 കോടി രൂപയുടെ സ്വർണം പിടികൂടി. പാലക്കാട്, മലപ്പുറം സ്വദേശികളാണ് സ്വർണവുമായി പിടിയിലായത്. ക്യാപ്‌സ്യൂൾ രൂപത്തിലും പേസ്റ്റ് രൂപത്തിലും ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 

മലേഷ്യയിൽ നിന്നും ദുബൈയിൽ നിന്നുമാണ് യാത്രക്കാർ എത്തിയത്. മലേഷ്യയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷെമീറിൽ നിന്ന് 1784 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഷെരീഫിൽ നിന്ന് 1254 ഗ്രാം സ്വർണം പിടികൂടിയത്.
 

Share this story