നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
Tue, 14 Feb 2023

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ യാസിറിൽ നിന്നും ദുബൈയിൽ നിന്നെത്തിയ ഫസലിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 1156 ഗ്രാം സ്വർണമാണ് രണ്ട് പേരിൽ നിന്നായി പിടിച്ചെടുത്തത്.