പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്; ധർമേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നു: വി. ഡി. സതീശൻ

CM VD

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നുവെന്നും, അനീതിക്കെതിരെ പോരാട്ടവും ആത്മധൈര്യവും ഉയർത്തിപ്പിടിച്ച ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.

​വിദ്യാർത്ഥികളുടെയും യുവാക്കളുടെയും നിരന്തരമായ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് കേന്ദ്ര സർക്കാരിന് ഈ തീരുമാനമെടുക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ക്രമക്കേടുകൾക്കും അപാകതകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച യുവതലമുറ രാജ്യത്തിന് തന്നെ മാതൃകയാണെന്നും, ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ അധികാരികൾക്ക് മുട്ടുമടക്കേണ്ടി വരുമെന്നതിന്റെ തെളിവാണ് ഈ രാജിയെന്നും വി. ഡി. സതീശൻ കൂട്ടിച്ചേർത്തു.

ഫെയ്സ് ബുക്ക് കുറിപ്പ്

രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. അവരുടെ പോരാട്ടത്തിന് ഉറച്ച പിന്തുണ നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം നിന്നു. ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും ധര്‍മ്മേന്ദ്ര പ്രധാനെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബിജെപിയും ശ്രമിച്ചത്. പ്രക്ഷോഭത്തിനൊടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു എന്നും വി ഡി സതീശൻ പറഞ്ഞു.

ഇതൊരു ചരിത്ര വിജയമാണ്. സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക്, മനപൂര്‍വം പ്രകോപനമുണ്ടാക്കി സമരവീര്യം കെടുത്താന്‍ ശ്രമിച്ചവര്‍ക്ക്, രാജ്യത്തെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക്, ഞങ്ങളുടെ എം.പിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തവര്‍ക്ക്. അങ്ങനെ എല്ലാ തരത്തിലും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ ഇപ്പോള്‍ തല താഴ്ത്തി നില്‍ക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം NEET പോലുള്ള പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവിയും ജീവനും വച്ചുള്ള ചൂതാട്ടത്തിന് ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിന്നു കൊടുക്കരുതെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags

Share this story