വേങ്ങരയിൽ ബിഹാർ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യ അറസ്റ്റിൽ

poonam

മലപ്പുറം വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഇയാളുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ വൈശാലി സ്വദേശി സൻജിത്ത് പാസ്വാൻ(33)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ വൈശാലി സുഭിയാൻ സ്വദേശി പൂനം ദേവി(30)യെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു

ജനുവരി 31ന് രാത്രി കോട്ടക്കർ റോഡ് യാറം പീടികയിലെ പികെ ക്വാർട്ടേഴ്‌സിലാണ് കൊലപാതകം നടന്നത്. സൻജിത്ത് വയറുവേദനയെ തുടർന്ന് മരിച്ചുവെന്നാണ് ഇവർ പറഞ്ഞിരുന്നത്. അന്വേഷണത്തിലാണ് പൂനം കഴുത്തിൽ സാരി മുറുക്കിയാണ് സൻജിത്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൻജിത്തിന്റെ കഴുത്തിലെ എല്ലിന് പൊട്ടൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൂനം ദേവിയെ ചോദ്യം ചെയ്യുകയായിരുന്നു. പൂനവും മറ്റൊരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതേ തുടർന്നാണ് രണ്ട് മാസം മുമ്പ് ഇവർ വേങ്ങരയിൽ എത്തിയത്. എന്നാൽ പൂനം ദേവി ഈ ബന്ധം ഫോണിലൂടെ തുടർന്നു. ഇത് സൻജിത്ത് ചോദ്യം ചെയ്തതോടെയാണ് ഇവർ കൊലപാതകം നടത്തിയത്.
 

Share this story