ബിജേഷ് കടന്നത് അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷം; പ്രതിക്കായി ഊർജിത തെരച്ചിൽ

anumol

ഇടുക്കി കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബിജേഷിനായി തെരച്ചിൽ ഊർജിതമാക്കി. അനുമോളുടെ മൊബൈൽ വിറ്റ ശേഷമാണ് ബിജേഷ് ഒളിവിൽ പോയത്. വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ബിജേഷ് ഫോൺ 5000 രൂപയ്ക്ക് വിറ്റത്. ഈ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്

21ന് വൈകുന്നേരമാണ് അധ്യാപികയായ അനുമോളെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതേദഹം. സംഭവത്തിന് പിന്നാലെ ബിജേഷിനെ കാണാതായിരുന്നു

കഴിഞ്ഞ ഞായറാഴ്ച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപത്ത് വെച്ചാണ് ബിജേഷ് ഫോൺ മറ്റൊരാൾക്ക് വിറ്റത്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇയാൾ സംസ്ഥാനം കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട് പോലീസിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
 

Share this story