ബിജു തുടക്കം മുതലെ സംഘാംഗങ്ങളോട് അകലം പാലിച്ചു; ഇസ്രായേലിൽ മുങ്ങിയത് ആസൂത്രിതമായി

biju

കൃഷി പഠിക്കാനെത്തി ഇസ്രായേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി കെപി മുക്കി കോച്ചേരിൽ ബിജു കുര്യൻ യാത്രയുടെ തുടക്കം മുതലെ സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നതായി വെളിപ്പെടുത്തൽ. സംഘത്തിലുണ്ടായിരുന്ന ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജു ആസൂത്രിതമായാണ് മുങ്ങിയതെന്നാണ് കരുതുന്നതെന്നും സഹയാത്രികർ വ്യക്തമാക്കി. 

ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രായേലിലേക്ക് അയച്ച കർഷകൻ ഇവിടെ വെച്ച് മുങ്ങിയത് സംസ്ഥാന സർക്കാരിന് തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇസ്രായേലിലെ ഇന്ത്യൻ കോൺസുലേറ്റിന് കത്തയച്ചു. ബിജുവിനെ കാണാതായത് സംബന്ധിച്ച് പായം കൃഷി ഓഫീസർ കെ ജെ രേഖ കൃഷി വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഇസ്രായേലിൽ താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. 


 

Share this story