കോടികൾ നൽകിയെന്ന ബിജു രമേശിന്റെ ആരോപണം; ചെന്നിത്തലക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ്
Oct 20, 2020, 17:13 IST
![കോടികൾ നൽകിയെന്ന ബിജു രമേശിന്റെ ആരോപണം; ചെന്നിത്തലക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ്](https://metrojournalonline.com/static/c1e/client/89527/migrated/1847635e1dff299f3c7ef0ee809d6ff6.jpg)
ബാർ ലൈസൻസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് കോഴ നൽകിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ഇടതുമുന്നണി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് കോടികൾ പിരിച്ചു നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം
ചെന്നിത്തലക്കും ശിവകുമാറിനും കെ ബാബുവിനുമെതിരായ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് ഇടതുമുന്നണി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കള്ളപ്പണ ഇടപാട് അന്വേഷിക്കണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു.