കെഎസ്ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം

accident

എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികരാണ് മരിച്ചത്

മരിച്ച ബൈക്ക് യാത്രികരെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആർടിസി സ്‌കാനിയെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു

ബസ് ബ്രേക്ക് ഇട്ടെങ്കിലും നിർത്താനായില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്‌
 

Share this story